കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമത്തിൽ നിന്നും വീണ്ടും ഒരു ഒളിംപ്യൻ. നോഹ നിർമൽ ടോം ആണ് 4*400 മീറ്റർ റിലേ, മിക്‌സഡ്  റിലേ ഇനങ്ങളിൽ  രാജ്യത്തിന് വേണ്ടി മത്സരിക്കാനൊരുങ്ങുന്നത്. പാട്യാലയിലെ ഒളിംപിക് പരിശീലന ക്യാമ്പിൽ നിന്നും നോഹ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുന്നു.