കായികരംഗത്ത് നമ്മൾ എന്തുകൊണ്ട് മുന്നേറുന്നില്ല എന്ന ചോദ്യത്തിന്  ഒരൊറ്റ ഉത്തരമേ ഉള്ളൂ. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്. ഇതിന് ഉത്തമ ഉദാഹരണമാണ് ആലപ്പുഴയിലെ ഇ.എം.എസ്. സ്റ്റേഡിയം. ഫുട്ബോൾ പോയിട്ട് കുട്ടിയും കോലും പോലും കളിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ സ്റ്റേഡിയം ഇന്ന്.