വ്യക്തിഗത ആദായനികുതിയില്‍ മാറ്റംവരുത്താതെ മുതിര്‍ന്നവര്‍ക്കും പ്രവാസികള്‍ക്കും ആശ്വാസനടപടി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്റെ 2021-22 വര്‍ഷത്തെ ബജറ്റ്. സ്വകാര്യവത്കരണത്തിലൂടെ ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവും ബജറ്റില്‍നിന്ന് വ്യക്തമാണ്. ആരോഗ്യ, കാര്‍ഷിക മേഖലകള്‍ക്കും പതിവില്‍ക്കവിഞ്ഞ് പ്രാധാന്യം നല്‍കിയിട്ടുണ്ട്. 

രാജ്യത്ത് നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തി തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. കാര്‍ഷിക സമരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ക്ഷേമത്തിനായും പദ്ധതികളുണ്ട്. ഉത്പാദനചെലവിന്റെ 1.5 ഇരട്ടിയെങ്കിലും വില വിളകള്‍ക്ക് ഉറപ്പുവരുത്തുമെന്ന് ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.