ഇന്ത്യന്‍ നാവികാ സേനയിലെ വനിതകള്‍ക്കിടയില്‍ വീണ്ടും മലയാളിത്തിളക്കം. കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തു നടന്ന പാസിംഗ് ഔട്ട് പരേഡില്‍ യുദ്ധ കപ്പലുകളിലും , വിമാനങ്ങളിലും നിരീക്ഷകയായി പോകാന്‍ നിയമിതരായ രണ്ട് പേരടക്കം നാല് നിരീക്ഷകരുണ്ട്. അതിൽ മലയാളികള്‍ക്ക് അഭിമാനമാവുകയാണ് പാലക്കാട്ടുകാരി ക്രീഷ്മ
2019 ബാച്ചില്‍ ഏഴിമല നാവിക അക്കാദമിയില്‍ നിന്നാണ് ക്രീഷ്്മ നാവിക പരിശീലനം പൂര്‍ത്തിയാക്കിയത്. മികച്ച വനിതാ കേഡറ്റിനുള്ള സാമൂതിരി ട്രോഫിയും അന്ന് ക്രീഷ്മയ്ക്കായിരുന്നു. മാതാപിതാക്കള്‍ പാലക്കാട് സ്വദേശികളാണെങ്കിലും ക്രീഷ്മ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ എ.എം.കെ.രവികുമാറിന്റെയും എ.കെ.ഇന്ദ്രാണിയുടെയും മകളാണ് ക്രീഷ്്മ. സഹോദരന്‍ ആര്‍.ശശിധര്‍. സ്‌പോര്‍ട്സിലെ മികച്ച പ്രകടനമാണ് ക്രീഷ്മയ്ക്ക് സേനയിലേക്കുള്ള വഴിയൊരുക്കിയത്. പരിശീലനത്തില്‍ നീന്തലിലും ഷൂട്ടിങ്ങിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ക്രീഷ്മ സ്വര്‍ണമെഡലോടെയാണ് ഏഴിമലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയത്.
Content highlights: New batch passing out- Naval base Kochi- Kreeshma
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..