ലോക്ക്ഡൗൺ വേളയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി സമൂഹത്തിന് മാതൃകയാവുന്ന ഒരു നല്ല മനസിനുടമയെ പരിചയപ്പെടാം. നേമം പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സുബ്രഹ്മണ്യൻ പോറ്റിയാണ് ആ നല്ല മനുഷ്യൻ. ട്രാവൽ വ്ലോഗറും മാതൃഭൂമി ന്യൂസിലെ മാതൃഭൂമി യാത്രയുടെ ഛായാഗ്രാഹകനും സംവിധായകനുമായ റോബി ദാസാണ് വെള്ളായണി കായലിന് സമീപത്ത് നിന്നുള്ള ഈ ദൃശ്യം പകർത്തിയത്.
പോലീസ് വാഹനത്തിൽ നിന്നും എസ്.ഐ ഇറങ്ങുമ്പോഴേക്കും ചിരപരിചിത ഭാവത്തിൽ അടുത്തുകൂടുന്ന രണ്ട് നായ്ക്കളുടെ ദൃശ്യമാണ് റോബി ദാസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. താനിവയെ കാണുമ്പോൾ ഭക്ഷണം കഴിക്കാതെ വയറൊട്ടിയായിരുന്നു നിന്നതെന്നും അത് മനസിനെ വല്ലാതെ പിടിച്ചുലച്ചെന്നും എസ്.ഐ പറയുന്നു.
ആ ദിവസത്തിന് ശേഷം ഡ്യൂട്ടിക്ക് വരുന്ന ദിവസങ്ങളിൽ നായ്ക്കൾക്കും ഭക്ഷണം വാങ്ങും. പതിവായതോടെ ഉച്ച സമയത്ത് പോലീസ് വാഹനം കാണുമ്പോഴേക്കും നായ്ക്കൾ എവിടെ നിന്നെങ്കിലുമൊക്കെ ഓടിവരും. മനുഷ്യനല്ലെങ്കിലും ഇവയും ഒരു ജീവിയല്ലേ, ദൈവസൃഷ്ടിയല്ലേ എന്നാണ് സുബ്രഹ്മണ്യൻ പോറ്റി ചോദിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..