ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം. കോടമഞ്ഞ് മൂടിയ ശാലോൻ കുന്ന് പൂവിട്ടു. രണ്ടു മാസക്കാലമായി ശാന്തൻപാറയുടെ മലനിരകൾ നീലക്കുറിഞ്ഞികളാൽ സമ്പന്നമാണ്. ജൂൺമാസത്തിൽ ശാന്തൻപാറ പഞ്ചായത്തിലെ കിഴക്കാദി മലനിരകളിൽ വ്യാപകമായി നീലക്കുറിഞ്ഞികൾ പൂത്തിരുന്നു. മൂന്നേക്കറോളം സ്ഥലത്താണന്ന് നീലക്കുറിഞ്ഞികൾ പൂവി‌ട്ടത്. 

ശക്തമായ കാലവർഷമെത്തിയതോടെ കുറിഞ്ഞിപ്പൂക്കൾ നിറംമങ്ങി കൊഴിഞ്ഞുവീണു. മഴമാറി മാനം തെളിഞ്ഞപ്പോൾ വർണവിസ്മയം തീർത്ത് നീലക്കുറിഞ്ഞികൾ മൊട്ടിട്ടുതുടങ്ങി. ശാന്തൻപാറ ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നിന്ന് ശാലോൻ കുന്ന് യാക്കോബായ പള്ളിയുടെ മുൻപിലൂടെ മുന്നിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെത്താം.