"സൂക്ഷിക്കണം, ഈ കുട്ടിയുടെ മുമ്പില്‍പ്പെട്ടാല്‍!" പത്തു വയസുകാരന്‍ നീലകണ്ഠന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ആറാം വയസില്‍ കളരി അഭ്യസിക്കാന്‍ തുടങ്ങിയ  നീലകണ്ഠന്‍ ഈ പ്രായത്തിനുള്ളില്‍ ഒരു ലോക റെക്കോര്‍ഡും സ്വന്തമാക്കി. ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയാണ് നീലകണ്ഠന്‍.