കുറുവടി അതിവേഗം വീശി ആനന്ദ് മഹീന്ദ്രയേയും ബാംബാ രാംദേവിനെയും വരെ അത്ഭുതപ്പെടുത്തുകയാണ് ആലപ്പുഴ തത്തംപള്ളി കൈലാസത്തില്‍ നീലകണ്ഠന്‍നായരെന്ന പത്തുവയസ്സുകാരന്‍. ഊര്‍ജിത് ബേട്ടി'യെന്ന് വിശേഷിപ്പിച്ച് ബാബാ രാംദേവ് പങ്കുവെച്ച വീഡിയോ ആനന്ദ് മഹീന്ദ്രകൂടി പങ്കുവെച്ചതോടെ നീലകണ്ഠന്റെ മെയ് വഴക്കം ജനശ്രദ്ധനേടി.

നാല് വര്‍ഷം കൊണ്ട്  മെയ്ത്താരിയും കോല്‍ത്താരിയും പൂര്‍ത്തിയാക്കി ഇപ്പോള്‍ അങ്കാത്താരിയിലെത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്റെ കളരി അഭ്യാസം. സംസ്ഥാനതലത്തില്‍ സബ്ജൂനിയര്‍വിഭാഗം കളരിപ്പയറ്റ് ജേതാവായ നീലകണ്ഠന്‍. 30 മിനിറ്റിനുള്ളില്‍ 422 തവണ പിന്നിലേക്കു കരണംമറിഞ്ഞ് അറേബ്യന്‍ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും ഇടംപിടിച്ചിട്ടുണ്ട്.

Read More : അവന്റെ വഴിക്കെങ്ങാനും പോയേക്കല്ലേ..! നീലകണ്ഠന്റെ കളരിച്ചുവടിൽ അമ്പരന്ന് ആനന്ദ് മഹീന്ദ്ര