ബൊമ്മക്കൊലു ചരിത്രം

നവരാത്രി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കോടിയെത്തുന്നവയാണ് ബൊമ്മക്കൊലു. ബൊമ്മയെന്നാല്‍ പാവയെന്നും കൊലു എന്നാല്‍ പടിയെന്നുമാണ് അര്‍ഥം. ആദ്യദിനം മുതല്‍ വിജയദശമി വരെ വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മ പൂജിക്കും. സര്‍വം ബ്രഹ്മമയം എന്നതാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന്റെ ആശയം. ബൊമ്മ വച്ച് ആരാധിച്ചാല്‍ ജീവിതദുഖം മാറുമെന്നാണ് വിശ്വാസം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബ്രാഹ്മണ സമുദായമാണ് പിന്നില്‍. സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നിവര്‍ക്ക് കലശപൂജ നടത്തിയശേഷം പടികളുണ്ടാക്കി ബൊമ്മ നിരത്തുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് മരത്തടി കൊണ്ടുള്ള പടികളില്‍ തുണി വിരിച്ച് പാവ പൂജിക്കും. മഹിഷാസുര നിഗ്രഹത്തിന് ദേവിയെ സഹായിച്ച എല്ലാ ദേവീദേവന്മാരുടെയും ബൊമ്മകള്‍ ആരാധിക്കും. ചിലര്‍ മൃഗങ്ങളായി മാറിയാണ് സഹായിച്ചത് എന്ന് വിശ്വാസമുള്ളതിനാല്‍ മൃഗരൂപങ്ങളും ബൊമ്മക്കൊലുവില്‍ സ്ഥാനംപിടിക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.