കേരളത്തിലൂടെ കടന്നുപോകുന്ന തീവണ്ടികളേക്കുറിച്ചുള്ള സർവ വിവരങ്ങളും അറിയാവുന്ന ഒരു വിദ്യാർത്ഥിയുണ്ട് പത്തനംതിട്ടയിൽ. ഏനാദിമം​ഗലം സ്വദേശിയായ നവനീത് ആണ് കേരളത്തിലൂടെ ഓടുന്ന നൂറോളം തീവണ്ടികളുടെ സമയം മനഃപാഠമാക്കിയിരിക്കുന്നത്. ഒരു ട്രെയിൻ യാത്രയോടെയാണ് തീവണ്ടികളോടുള്ള ഇഷ്ടം ഈ എട്ടാം ക്ലാസുകാരനിൽ ആവേശിക്കുന്നത്. പിന്നെ തീവണ്ടികളേക്കുറിച്ച് ഓരോ കാര്യങ്ങളും പഠിക്കാൻ തുടങ്ങി. ആറുവർഷമായി തീവണ്ടികളുടെ സമയം പഠിക്കാൻ തുടങ്ങിയിട്ട്. ആശ്രയിക്കുന്നതാകട്ടെ റെയിൽവേയുടെ തന്നെ ഒരു ഫോൺ ആപ്ലിക്കേഷനും. സ്കൂളിലെ കൂട്ടുകാരും അധ്യാപകരും അച്ഛന്റെ കൂട്ടുകാരുമെല്ലാം തീവണ്ടി സമയം ചോദിച്ച് ഇപ്പോൾ നവനീതിനെ വിളിക്കാറുണ്ട്. ഭാവിയിൽ ടി.ടി.ഇ ആകണമെന്നാണ് ഈ മിടുക്കന്റെ ആ​ഗ്രഹം.