നേരം പുലരും മുമ്പേ മൂച്ചിക്കുണ്ട് ഉണരും. 74 വയസ്സുള്ള കുഞ്ഞീദിക്ക മുതല്‍ എട്ടു വയസ്സുകാരന്‍ അനീഷ് വരെ പിന്നെ വെള്ളത്തിലാണ്. കല്‍പ്പറ്റക്കാര്‍ക്ക് വെറുമൊരു കുണ്ടല്ല മൂച്ചിക്കുണ്ട്. ദിവസവും പത്രങ്ങളില്‍ വരുന്ന മുങ്ങിമരണങ്ങളുടെ വാര്‍ത്തകള്‍ കണ്ട് അങ്ങനെ ഒരു സംഭവം സ്വന്തം നാട്ടില്‍ നടക്കാതിരിക്കാനായാണ് ഇത്തരത്തില്‍ മൂച്ചിക്കുണ്ടില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചതെന്ന് പറയുന്നു അലവിക്ക.