പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. ദേശീയ പക്ഷി നിരീക്ഷണ ദിനമായാണ് രാജ്യം ഈ ദിവസം ആഘോഷിക്കുന്നത്. വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് ഇന്ത്യയിൽ അടിസ്ഥാനമിട്ടത് സാലിം അലി ആയിരുന്നു.
1896 നവംബർ 12-ന് മുംബൈയിലാണ് ഡോ. സാലിം അലി ജനിച്ചത്. വംശനാശം സംഭവിച്ചുവെന്ന് ലോകം വിലയിരുത്തിയ ബയാഫിൻ പക്ഷിയെ കുമയൂൺ മലനിരകളിൽനിന്ന് അദ്ദേഹം കണ്ടെത്തി. സാലിം അലിയുടെ ഇടപെടൽ മൂലമാണ് സൈലന്റ് വാലി നാഷനൽ പാർക്കും ഭരത്പൂർ പക്ഷി സങ്കേതവും നിലവിൽ വന്നത്. 'ഒരു കുരുവിയുടെ പതനം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ് ആണ് മറ്റൊരു പ്രധാന കൃതി. 1958- ൽ പത്മഭൂഷണും 1976-ൽ പത്മവിഭൂഷണും അടക്കം നിരവധി ബഹുമതികളും രാജ്യാന്തര പുരസ്കാരങ്ങളും ആ പ്രതിഭയെ തേടിയെത്തി. 1957-ൽ 91-ാം വയസിൽ അദ്ദേഹം അന്തരിച്ചു.
വീഡിയോ പ്രൊഡ്യൂസർ: ബിജിഷ ബാലകൃഷ്ണൻ
ശബ്ദം: ജീന ശശിധരൻ
എഡിറ്റിങ്: വിനയചന്ദ്രൻ എം