വീട് കാടാക്കിയ ഒരാളെ പരിചയപ്പെടാം. നാട്ടിൻപുറത്തല്ല, ബംഗളുരു മെട്രോ നഗരത്തിന്റെ ഒത്ത നടുവിലാണ് മുൻ സോഫ്റ്റ്‌ വെയർ എഞ്ചിനീയറും പരിസ്ഥിതി പ്രവർത്തകനുമായ നടരാജ ഉപാധ്യയുടെ കാടായ വീട്. കാടേത് വീടേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ബനശങ്കരിയിലെ ആശ്രമമെന്ന കെട്ടിടത്തിലെത്തിയാൽ.

വീടിന്റെ നാലുപാടും നിന്ന് മട്ടുപ്പാവിലേക്ക് നീളുകയാണ് മരച്ചില്ലകൾ. വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറിത്തോട്ടവുമെല്ലാമുണ്ട് ഇവിടെ. സ്വന്തം വീട് മാത്രമല്ല, വേറെ പല വീടുകളും കാടുപിടിപ്പിക്കാൻ സഹായിച്ചു നടരാജൻ.