ലോകത്തോട്, ജീവിതത്തോട്, മനുഷ്യരോട് എല്ലാം സ്നേഹമുള്ള, പ്രണയമുള്ള ഒരാളെ ഇന്ന് പ്രണയ ദിനത്തിൽ പരിചയപ്പെടാം. നന്ദു മഹാദേവ. 

"ഒരു നിമിഷമേ കയ്യിലുള്ളതെങ്കിൽ ആ ഒരുനിമിഷം പുകയരുത് ജ്വലിക്കണം" എന്ന് പറയുന്ന നന്ദുവിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചയമുണ്ടാകും. എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലുള്ള നന്ദു ഓർമ്മിപ്പിക്കുന്നു ഈ ലോകത്തെയും ജീവിതത്തേയും അഗാധമായി സ്നേഹിക്കാൻ.