കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന് ബുദ്ധിമുട്ടുണ്ടായാല്‍ മടിക്കണ്ട, ഏത് സമയത്തും എത്തിച്ച് തരാന്‍ തയാറാണ് എറണാകുളം ഉണ്ണിച്ചിറ സ്വദേശിയായ നജീബ് വെള്ളക്കല്‍. ആംബുലന്‍സിന് ക്ഷാമമുണ്ടെന്ന് മനസിലാക്കിയതോടെ തന്റെ പതിനഞ്ചോളം ടെമ്പോ ട്രാവലറുകൾ ആംബുലന്‍സ് ആക്കിയും തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുനല്‍കിയും ആശ്വാസമാവുകയാണ് ഈ കോവിഡ് കാലത്ത് നജീബ്.