കേരളത്തില്‍ ഏറ്റവും കൂടുതല്‍ കപ്പലോട്ടക്കാരുള്ള ഒരു ഗ്രാമമുണ്ട് കേരളത്തിന്റെ വടക്കേ അറ്റത്ത്.  കടലിലേക്ക് അതിരിട്ടുകിടക്കുന്ന ഉദുമ. മഹാസമുദ്രങ്ങള്‍ മുഴുവന്‍ താണ്ടിയ, ഒരുപാട് കടലനുഭവങ്ങളുള്ള വലിയൊരു ജനത ഉദുമയ്ക്ക് യശസ്സിന്റെ കൊടിയാളമൊരുക്കുന്നു. ഒരു നാട്ടിൽ അയ്യായിരത്തോളം നാവികർ. വിശ്രമ ജിവിതം നയിക്കുന്നവരേക്കൂടി കൂട്ടിയാൽ അത് അതിന്റെ ഇരട്ടിയാകും. 

ഏത് കപ്പലില്‍ കയറിയാലും അതിലൊരു ഉദുമക്കാരനുണ്ടാവുമെന്ന പറച്ചില്‍ അതിശയോക്തിയല്ല. ഒരു വീട്ടില്‍ ഒരു റേഷന്‍ കാര്‍ഡെന്ന പോലെ ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും ഉദുമയില്‍ നിന്ന് കടല്‍ജീവിതം നയിക്കുന്നു. ആ നാടിനേക്കുറിച്ച്, ഉദുമയിലെ കപ്പലോട്ടക്കാരുടെ ജീവിതത്തേക്കുറിച്ച്.