വികസനത്തിന്റേയും അതിസമ്പന്നതയുടേയും അധിനിവേശത്തിൽ കൊച്ചി വിഴുങ്ങിക്കളഞ്ഞൊരു കഥ പറയാനുണ്ട് കമ്മട്ടിപ്പാടത്തെ പിള്ളേർക്ക്. മണ്ണിൽ പണിയെടുത്ത് ജീവിതം പുലർത്തിയ കമ്മട്ടിപ്പാടത്തുകാരുടെ പൊക്കാളി പോലെ പൊക്കത്തിൽ ഉയരുന്ന ആളലിന്റെ കഥ.

കമ്മട്ടിപ്പാടത്തിന്റെ സ്വന്തക്കാരായ പുലയരുടെയും കുടുംബികളുടെയും ഒരിക്കലും വന്നുദിക്കാത്ത സ്വാസ്ഥ്യജീവിതത്തിന്റെ കനൽക്കഥ. പോടാ തമരേന്നു പറഞ്ഞ് കാലത്തിന്റെ വരമ്പത്ത് പിടിത്താളെറിഞ്ഞു പോന്ന കുലങ്ങളുടെ പഴങ്കഥ.