മനുഷ്യരുടെ ആക്രോശങ്ങളുടെയും ഭയപ്പാടിന്റെയും കണ്ണില്‍ പെട്ടുപോവുന്ന ഏത് പാമ്പും ടി.കെ. സന്തോഷിനെ കണ്ടാല്‍ സന്തോഷിക്കും. കാരണം അവയ്ക്കറിയാം സന്തോഷ് തങ്ങളുടെ വാലില്‍ പിടിച്ചുയര്‍ത്തി ആള്‍ക്കൂട്ടത്തിന്റെ കൈയ്യടിക്ക് നില്‍ക്കില്ലെന്ന്. വട്ടം കറക്കി, ഷോ കാണിക്കില്ലെന്ന്. തല്ലിക്കൊല്ലില്ലെന്ന്. അയാള്‍ അവയെ അവയുടെ വഴികളിലേക്ക് സൗമ്യതയോടെ യാത്രയാക്കുമെന്ന്. പൈപ്പായ തന്റെ മാളത്തിലേക്ക് പാമ്പിനെ കയറ്റിവിട്ട് ബാഗിലാക്കി അതിന്റെ കാട്ടുമാളത്തിലേക്ക് സന്തോഷ് പറഞ്ഞയക്കാന്‍ തുടങ്ങിയിട്ട് ഇരുപതിലധികം വര്‍ഷമായി.

Content highlights: Santhosh Kumar snake catcher famous for handling snakes without killing or showing off Snake Catcher