കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് അങ്ങ് കാസര്‍കോട്.. പച്ചയാംവിരിപ്പിട്ട സഹ്യനില്‍ തല വെച്ചുകിടക്കുന്ന  മാടത്തുമല എന്ന റാണിപുരം. പുല്‍ച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും മൂടിപ്പുതച്ച് കിടക്കുന്ന കുളിര്‍മയുടെ സൗന്ദര്യറാണി.

139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖല. കാസര്‍കോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ടേക്ക് സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം.