ചിട്ടി കാരണം ആരും തിരിഞ്ഞുനോക്കാത്ത ഒരു ക്ഷേത്രവും ദൈവവമുണ്ട് കാസര്‍കോട്. നീലേശ്വരം വൈനിങ്ങാലിലെ വൈരജാതന്‍ ക്ഷേത്രവും വൈരജാതന്‍ ദൈവവും. ഉത്തരമലബാറിലെ ആയിരങ്ങളുടെ കോടിക്കണക്കിന് രൂപ നഷ്ടമായതിന്റെ മൂകസാക്ഷിയായ അമ്പലവും ദൈവവും ഏകാന്തതയുടെ കാട്ടിലേക്ക് കയറിക്കിടക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.