ആഫ്രിക്കയിൽ നിന്ന് പോർച്ചുഗീസുകാരുടെ അടിമകളായി കേരളത്തിന്റെ തീരത്തെത്തിയ കാപ്പിരികൾ ആരാധനമൂർത്തിയായി മാറിയ ഒരു കഥ പറയാനുണ്ട് ഫോർട്ടുകൊച്ചിക്ക്. കാപ്പിരികളുടെ ദൈന്യത മാത്രം നിറഞ്ഞ അടിയാളജീവിതത്തെ ഓർമയിൽ അടയാളപ്പെടുത്തുന്ന ആ വെളിച്ചത്തിന്റെ പേര്- കാപ്പിരിമുത്തപ്പൻ.

ചരിത്രത്തിന്റെ കാലവഴികളിൽ പ്രതിധ്വനിക്കുന്ന നിലവിളിയുടെ പ്രതിരൂപം. അറബിക്കടലിന്റെ റാണിയുടെ മണലിൽ പടർന്ന കാപ്പിരികളുടെ രക്തത്തിന്റെ തിരുശേഷിപ്പ്.