കേരളത്തിലെ ഏറ്റവും വലിയ കോട്ട കാസര്‍കോടാണ്, പടയോട്ടങ്ങളുടെ മരണമില്ലാത്ത ചരിത്രസാക്ഷിയായി 35 ഏക്കറിലായി തലയുയര്‍ത്തിനില്‍ക്കുന്ന ബേക്കല്‍ കോട്ട. ആര്‍ത്തിരമ്പുന്ന കടലിന്റെ മനോഹാരിതയും കണ്ട് തിരമാലകളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങളും ശ്രവിച്ച് നൂറ്റാണ്ടുകളുടെ പഴമയും പേറി നില്‍ക്കുന്ന കോട്ട.
കേരളത്തിലെ മഹനീയമായ ചരിത്രസ്മാരകങ്ങളിലൊന്നാണ് ബേക്കല്‍ കോട്ട. കാസര്‍കോട് നിന്ന് 16.5 കിലോമീറ്റര്‍ ദൂരത്തായും കാഞ്ഞങ്ങാട് നിന്ന് 12 കിലോമീറ്റര്‍ അകലത്തുമായി താക്കോല്‍ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ ബേക്കല്‍ കോട്ടയെക്കുറിച്ച് കൂടുതലറിയാം..