കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തളങ്കരയിലാണ് മാലിക് ദീനാര്‍ മസ്ജിദ്. രണ്ടാം ഖലീഫയായ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് ഇസ്ലാമിക പ്രബോധനത്തിനായി അറേബ്യയില്‍ നിന്ന് കടല്‍ വഴി വന്ന മാലിക് ഇബ്നു ദീനാറും 22 അനുയായികളും നിര്‍മ്മിച്ചൊരു പള്ളിയുണ്ട് കാസര്‍കോഡ്, ചരിത്രവും വിശ്വാസവും ഇഴയടുപ്പത്തോടെ ചേര്‍ന്നുനില്‍ക്കുന്ന മാലിക് ഇബ്നുദീനാര്‍ മസ്ജിദ്.  ഉത്തരമലബാറിലെ മഹനീയമായ മുസ്ലീം തീര്‍ത്ഥാടനകേന്ദ്രം. ഇസ്ലാം മതം കേരളത്തില്‍ വന്നെത്തിയ കാലത്തിന്റെ അടയാളത്തുടിപ്പ്...