രാത്രികാല ഡ്രൈവിംഗിനിടെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് നൂതന ആശയവുമായി മോട്ടോർ വാഹന വകുപ്പിലെ ഒരു പറ്റം ഉദ്യോഗസ്ഥർ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് പാർട്ട് ടൈം ആയി പഠിക്കുന്ന ഉദ്യോഗസ്ഥരുടേതാണ് ആശയം.
ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ ആൻഡ് ഫറ്റൽ ആക്സിഡന്റ് പ്രിവെൻഷൻ സിസ്റ്റം എന്നാണിതിന്റെ പേര്. ഒരു നൈറ്റ് വിഷൻ ക്യാമറയാണിതിന്റെ പ്രധാനഭാഗം. ഡ്രൈവർക്ക് ഉറക്കം വരുന്നുണ്ടെന്ന് ഇത് മനസിലാക്കും. വാഹനത്തിന് പിന്നിലെ എമർജൻസി ലൈറ്റ് ഇതോടെ തെളിയും. പിന്നിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. കൂടാതെ എഞ്ചിന്റെ എക്സ്ഹോസ്റ്റ് ബ്രേക്കിന്റെ പ്രവർത്തനം സജ്ജമാകുകയും വാഹനം വേഗം കുറയുകയും ചെയ്യും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..