ആധികാരികമായി പഠിച്ചിട്ടൊന്നുമില്ലെങ്കിലും കുഞ്ഞുന്നാള് മുതലേ എവിടെ ചിത്രരചനാ മത്സരം കണ്ടാലും പങ്കെടുക്കാന്‍ വലിയ ആവേശമായിരുന്നു മുര്‍ഷിദയ്ക്ക്. മൈലാഞ്ചിയിടാന്‍ ഇത്താത്തയെ തേടി എത്തിയവരുടെ കൈകളില്‍ സ്വന്തം ഡിസൈനുകള്‍ പരീക്ഷിച്ചുകൊണ്ടാണ് മുര്‍ഷിദ ചിത്രരചനയുടെ പാഠങ്ങള്‍ പഠിച്ചത്. വരയോടുള്ള ആ ഇഷ്ടം ഇന്നിതാ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിക്കൊടുത്തിരിക്കുന്നു മുര്‍ഷിദയ്ക്ക്.
ഇരുകൈകള്‍ കൊണ്ടും ഒരേ സമയം ചിത്രം വരച്ചാണ് മുര്‍ഷിദ റെക്കോഡിട്ടത്. നടന് സൂര്യയുടെ അഞ്ച് ചിത്രങ്ങളായിരുന്നു മുര്‍ഷിദ ഇതിനായി വരച്ചത്. ഈ ചിത്രങ്ങളെ അഭിനന്ദിച്ച് സാക്ഷാന്‍ സൂര്യ തന്നെ മുര്‍ഷിദയെ വിളിച്ചു. തീര്‍ന്നില്ല, ഇനി രണ്ട് കൈകള്‍ കൊണ്ടും രണ്ട് കാലുകള്‍ കൊണ്ടും ഒരേ സമയം ചിത്രം വരച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടാനുള്ള ഒരുക്കത്തിലാണ് ഈ കുറ്റിച്ചിറക്കാരി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..