'ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും': സൂര്യകുമാർ യാദവ് - The Indian X-Factor


'ഇയാൾ അന്യഗ്രജീവി വല്ലതും ആണോ?' എന്ന ചോദ്യമാണ് സൂര്യകുമാർ യാദവെന്ന താരം ഓരോ പന്തും ബൗണ്ടറിയിലെത്തിക്കുമ്പോൾ നമ്മൾ ചോദിച്ചുപോകുന്നത്.

'അയാൾ അന്യഗ്രഹത്തിൽ നിന്നും വന്ന ആരെങ്കിലുമാണോ?' - വർഷങ്ങൾക്ക് മുമ്പ് അബ്രഹാം ഡിവില്ലിയേഴ്സ് എന്ന ദക്ഷിണാഫ്രിക്കൻ താരം ക്രീസിൽ നിന്ന് ഗ്രൗണ്ടിന്റെ നാലുപാടും സിക്സറുകളും ഫോറുകളും യഥേഷ്ടം അടിച്ചുകൂട്ടിയപ്പോൾ നമ്മളിൽ പലരും ചിന്തിച്ചതോ അല്ലെങ്കിൽ പറഞ്ഞുകേട്ടതോ ആയ കാര്യമാണിത്. പന്തെറിയുന്ന ബൗളർ ആരാണെങ്കിലും, സെറ്റ് ചെയ്ത ഫീൽഡിനനുസരിച്ച് പന്തെറിഞ്ഞാലും അതെല്ലാം ക്രീസിലെ ചടുലമായ നീക്കങ്ങളിലൂടെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കിയിരുന്ന ആരാധകരുടെ സ്വന്തം എബിഡി.

ക്രീസിൽ ഇരുന്നും കിടന്നും ചെരിഞ്ഞും തിരിഞ്ഞുമെല്ലാം അയാൾ പന്തിനെ അതിർത്തിവരയ്ക്കപ്പുറത്തേക്ക് എത്തിച്ചുകൊണ്ടിരുന്നതോടെ മിസ്റ്റർ 360 എന്ന ഓമനപ്പേരും അയാൾക്ക് ആരാധകർ ചാർത്തിക്കൊടുത്തു. വർഷങ്ങൾക്കിപ്പുറം ഇന്ന് ഒരു ഇന്ത്യൻ താരത്തിന്റെ ക്രീസിലെ താണ്ഡവം കണ്ട് വീണ്ടും ചോദിച്ചുപോകുകയാണ്, 'ഇയാൾ അന്യഗ്രജീവി വല്ലതും ആണോ?'. അതെ, ആ ചോദ്യമാണ് സൂര്യകുമാർ യാദവെന്ന താരം ഓരോ പന്തും ബൗണ്ടറിയിലെത്തിക്കുമ്പോൾ നമ്മൾ ചോദിച്ചുപോകുന്നത്.

Content Highlights: suryakumar yadav, Indian Cricketers, abraham de villiers, t20 world cup, mr 360, cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented