അ‌മ്മയ്ക്ക് 72, മകന് 44; അ‌ച്ഛന്റെ സ്കൂട്ടറിൽ യാത്ര തുടങ്ങിയിട്ട് നാല് വർഷം


നല്ല പ്രായം മുഴുവൻ കൂട്ടുകുടുംബത്തിന്റെ ക്ഷേമത്തിനായി ചെലവിട്ട അ‌മ്മ വീടിന് സമീപത്തുള്ള ക്ഷേത്രങ്ങളോ സ്ഥലങ്ങളോ പോലും കണ്ടിട്ടില്ലെന്ന തിരിച്ചറിവ് മൈസൂർ സ്വദേശിയായ കൃഷ്ണകുമാറിന് വലിയ ഷോക്കായിരുന്നു. അ‌മ്മയ്ക്ക് ഇഷ്ടമുള്ള എല്ലാ ഇടങ്ങളിലും കൊണ്ടുപോകണമെന്ന് അ‌ന്നുതന്നെ അ‌യാൾ തീരുമാനിച്ചു. ബെംഗളൂരുവിലെ കോർപറേറ്റ് ജോലി രാജിവെച്ച് 2018 ജനുവരിയിൽ, അ‌ച്ഛൻ സമ്മാനിച്ച സ്കൂട്ടറിൽ കൃഷ്ണകുമാർ അ‌മ്മയെയും കൊണ്ട് യാത്രയാരംഭിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും ക്ഷേത്രങ്ങളും പിന്നിട്ട് ആ യാത്ര നേപ്പാളിലേക്കും ഭൂട്ടാനിലേക്കും മ്യാൻമാറിലേക്കും വരെ നീണ്ടു. 2015ൽ മരിച്ച അ‌ച്ഛനും തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നലാണ് ഈ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴെന്ന് കൃഷ്ണകുമാർ പറയുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിൽ തനിക്ക് അ‌സൗകര്യമൊന്നുമില്ലെന്നും മകൻ തന്റെ ഭാഗ്യമാണെന്നും പറയുന്നു അ‌മ്മ ചൂഡാരത്നമ്മ. കോവിഡ് കാലത്ത് ഇടയ്ക്കുവെച്ച് മുറിഞ്ഞെങ്കിലും ഈ അ‌മ്മയുടെയും മകന്റെയും യാത്ര തുടരുകയാണ്.Content Highlights: mother son travel duo, travel stories, india travel, inspiring travel lives

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented