അയല്‍ വീട്ടില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പിടികൂടി ഉമ്മയും മകളും. ആലുവ എടയപ്പുറം സ്വദേശികളായ ഷൈല റഹ്മാനും മകള്‍ സൈറ സുല്‍ത്താനയുമാണ് ഈ താരങ്ങള്‍. നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതി ശ്രീക്കുട്ടനെയാണ് ഷൈലയും മക്കളും ചേര്‍ന്ന് തൊണ്ടിയോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.