വയസ്സ് 61 ആയെങ്കിലും തൃപ്പൂണിത്തുറ ചിത്രപ്പുഴ സ്വദേശിയായ മോളിച്ചേച്ചിക്ക് യാത്രകളോടുള്ള അഭിനിവേശത്തിന് ഒട്ടും കുറവില്ല. പലചരക്കു കട നടത്തി മിച്ചം പിടിച്ച കാശിനാണ് 2012 മുതല്‍ മോളിച്ചേച്ചി ലോകം ചുറ്റാനിറങ്ങിയത്. ആദ്യം പോയത് നേരേ യൂറോപ്പിലേക്ക്.
സ്വിറ്റ്സര്‍ലന്‍ഡും ഇംഗ്ലണ്ടും ഫ്രാന്‍സും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും സിങ്കപ്പൂരും മലേഷ്യയുമെല്ലാം മോളിച്ചേച്ചി ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ നവംബറില്‍ അമേരിക്കയിലേക്കായിരുന്നു അവസാനം പോയത്.
യാത്ര ചെയ്യണമെന്ന് തോന്നിയാല്‍ പിന്നെ കൈയിലുള്ളത് പണയം വെച്ചിട്ടായാലും മോളിച്ചേച്ചി യാത്രക്ക് ഒരുങ്ങും. തിരികെ വന്ന് ജോലി ചെയ്ത് ആ സ്വര്‍ണം തിരിച്ചെടുക്കും. പണ്ടൊക്കെ ചന്തയില്‍ പോയാല്‍ ഒരു നാരാങ്ങാവെള്ളം പോലും വാങ്ങിക്കുടിക്കാന്‍ മടിച്ച മോളിച്ചേച്ചി ഇത്രയും വലിയ യാത്രക്കാരിയായ കഥയാണ് ഇത്. ആ കഥ മോളിച്ചേച്ചി തന്നെ പറയുന്നു.
Content Highlights: Shopkeeping woman from Thrippunnithura travels the world
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..