തുണികൾ, ഉറുമ്പുകൾ, പച്ചക്കറികൾ, കടുക്, പാത്രം, തേയിലപ്പൊടി അങ്ങനെ കയ്യിൽ കിട്ടുന്നത് എല്ലാം കൊണ്ട് നടന്മാരുടെ മനോഹരമായ ചിത്രങ്ങൾ നിർമ്മിക്കുകയാണ് കിരൺ രാജ്. തന്റെ കലാസൃഷ്ടി വൈറലായതിന്റെ എല്ലാ ക്രെഡിറ്റും അമ്മയ്ക്കാണ് കിരൺ നൽകുന്നത്. 

വീടിനകത്ത് തുണി ഉണങ്ങാനിട്ടത് കണ്ടതിൽ നിന്നാണ് ഇങ്ങനെയൊരാശയം വന്നതെന്ന് കിരൺ രാജ് പറഞ്ഞു. മുമ്പും ഇതുപോലുള്ള സൃഷ്ടികൾ ന‌ടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഇപ്പോഴത്തേതാണെന്നും അദ്ദേഹം പറഞ്ഞു.