തന്റെ മുൻപ്രണയത്തെ കുറിച്ച് എംഎൽഎ എംഎം മണി മനസ്സുതുറക്കവേ പരിഭവം പ്രകടിപ്പിച്ച് ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ. അതെല്ലാം പഴയ കഥകളാണെന്നും അവയെല്ലാം ഭാര്യക്ക് അറിയുന്ന കാര്യങ്ങളാണെന്നും അദ്ദേ​ഹം. തന്റെ ഇഷ്ടനടൻ മമ്മൂട്ടിയാണെന്നും ഇഷ്ടനടി മഞ്ജു വാര്യർ ആണെന്നും മണിയാശാൻ പറയുന്നു. മാതൃഭൂമി ന്യൂസിനൊപ്പം ഓണവിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു എംഎം മണിയും ഭാര്യയും.