'മിയാവാക്കി' എന്ന വനവത്കരണരീതി ഇപ്പോള്‍ നമ്മുടെ നാട്ടിലും ട്രെന്‍ഡായി മാറുകയാണ്. കാടും പ്രകൃതിയുമൊക്കെ നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള മനുഷ്യനിര്‍മിത വനങ്ങള്‍ എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അനിവാര്യമാണ്. മിയാവാക്കി മാതൃകയില്‍ രണ്ടുകൊല്ലം കൊണ്ട് സ്വന്തം പുരയിടത്തില്‍ ചെറിയ വനം സൃഷ്ടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി ജീവനക്കാരനായ തിരുവനന്തപുരം വിളപ്പിൽ സ്വദേശി ജയകുമാര്‍.
32 സെന്റ് സ്ഥലത്തെ രണ്ട് സെന്റില്‍ സ്വാഭാവിക വനത്തില്‍ മാത്രം കാണുന്ന വൃക്ഷത്തൈകളാണ് നട്ട് വളര്‍ത്തിയിരിക്കുന്നത്. നാലടി ആഴത്തില്‍ മണ്ണെടുത്താണ് തൈകളെല്ലാം നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം ഒരുസെന്റില്‍ ഫലവൃക്ഷങ്ങളുടെ തൈകളും മിയാവാക്കി മാതൃകയില്‍ നട്ട് വളര്‍ത്തുന്നുണ്ട്. തിരുവനന്തപുരം പേയാട് ആലത്തറക്കോണത്തെ പുരയിടത്തിലാണ് ജയകുമാറിന്റെ മിയാവാക്കി വനമുള്ളത്. ജയകുമാറിന്റെ മിയാവാക്കി വനത്തിന്റെ വിശേഷങ്ങള്‍ കാണാം.
Content Highlights: Miyawaki Forests Kerala, Miyawaki Forest in Trivandrum, kseb, kerala forests, fruit plants kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..