നാവികസേനയുടെ യുദ്ധ കപ്പലുകളുടെ മിനിയേച്ചര്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് നാവികസേന. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ആരോമലാണ് നേവിയുടെ അഭിനന്ദത്തിന് അര്‍ഹനായത്.

200 മീറ്ററിലധികം നീളമുള്ള യുദ്ധ കപ്പലുകളുടെ മാതൃകകൾ അഞ്ച് മുതൽ പത്ത് വരെ സെന്റി മീറ്റർ നീളത്തിൽ നിർമിച്ചാണ് ഈ മിടുക്കൻ ശ്രദ്ധനേടിയത്. ലോക്ഡൗൺ സമയത്ത് ഇന്ത്യയുടെ കരുത്തുറ്റ ആയുധങ്ങളേക്കുറിച്ച് ​ഗൂ​ഗിളിൽ തിരയുന്നതിനിടെ ഐ.എൻ.എസ് വിക്രമാദിത്യയുടെ ചിത്രം കാണാനിടയായതാണ് തനിക്ക് പ്രചോദനമായതെന്ന് ആരോമൽ പറഞ്ഞു.