ശബരിമല ക്ഷേത്രത്തിൻറെ മിനിയേച്ചർ മാതൃക നിർമ്മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഏറ്റുമാനൂർ പേരൂർ സ്വദേശി സന്തോഷ്. കേരളത്തിലെ പ്രശസ്തമായ ദേവാലയങ്ങൾ, വണ്ടികൾ എന്നിവയുടെ എല്ലാം മിനിയേച്ചർ രൂപം സന്തോഷ് നിർമിച്ചിട്ടുണ്ട്. മൂന്നുമാസം സമയമെടുത്താണ് ശബരിമല ക്ഷേത്രത്തിൻറെ മിനിയേച്ചർ രൂപം പൂര്‍ത്തിയാക്കിയത്. ഫോം ഷീറ്റ്, പി വി സി പൈപ്പ് എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
അർത്തുങ്കൽ പള്ളിയുടെ മിനിയേച്ചർ രൂപമാണ് സന്തോഷിപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ശബരി എക്സ്പ്രസ് , ടൈറ്റാനിക്, ഡബിൾ ഡെക്കർ ബസ് എന്നിവയാണ് സന്തോഷ് നിർമിച്ച മറ്റ് മിനിയേച്ചർ രൂപങ്ങൾ. ഏറ്റുമാനൂരിൽ സ്റ്റിക്കർ കട നടത്തുന്ന സന്തോഷ് ഒഴിവ് സമയങ്ങളിലാണ് മിനിയേച്ചർ നിർമ്മാണത്തിനായി സമയം കണ്ടെത്തുന്നത്. കഴിഞ്ഞ 10 വർഷമായിട്ട് മിനിയേച്ചർ നിർമാണത്തിൽ സജീവമായ സന്തോഷ് ചിത്രരചന സംഗീതസംവിധാനം എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
Content Highlights: Miniature Sabarimala Made by artist santhosh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..