'ഊട്ടിയിലെ കുളിര് മോഹിച്ച് മിനി ഊട്ടിയിലേക്ക് പോയാല്‍ ചിലപ്പോള്‍ നിരാശപ്പെടേണ്ടിവരും', മലപ്പുറം അരിമ്പ്ര മലയിലെ മിനി ഊട്ടിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ അന്നാട്ടുകാരനായ സുഹൃത്ത് മുന്നറിയിപ്പ് തന്നിരുന്നു. ശരിക്കുള്ള ഊട്ടിയില്‍ തന്നെ ഇപ്പോള്‍ തണുപ്പ് കുറവാണ്, നാട്ടിലെ ഊട്ടിയിലും അത്രയൊക്കെയ കാണൂ എന്ന് മനസ്സില്‍ കരുതി. പോകും മുന്‍പ് ഗൂഗിളിലൊന്നു തിരഞ്ഞു.
അപ്പോഴാണ് അതിനടുത്തു തന്നെ മൂന്ന് മലകള്‍ കൂടിയുണ്ടെന്ന് അറിഞ്ഞത്. ഊരകം, അരിമ്പ്ര, ചെരുപ്പടി എന്നിങ്ങനെ. മലകയറി മുകളിലെത്തിയാല്‍ കാഴ്ചകള്‍ ഏറെയുണ്ടത്രേ. ആദ്യം ഊരകം മലകയറാനും പിന്നെ മിനി ഊട്ടിയിലെ സൂര്യാസ്തമയം കാണാനും തീര്‍ച്ചപ്പെടുത്തി. നേരെ പുറപ്പെട്ടു, മലപ്പുറത്തിന്റെ മണ്ണിലേക്ക്. ദേശീയപാതയില്‍ കൂരിയാട്ടുനിന്ന് വേങ്ങരയിലേക്ക് തിരിഞ്ഞു. കുറെദൂരം പോയി പൂളാപ്പിസ് എന്ന സ്ഥലത്തെത്തി. ഊരകം മലയുടെ അടിവാരമാണ് ഇത്.
മലയിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്. മുകളിലേക്ക് കയറുന്നതിനിടെ വലിയ ടിപ്പര്‍ലോറികളും ടോറസുകളും എതിരേ വരുന്നതുകണ്ടു. വിനോദസഞ്ചാര കേന്ദത്തില്‍ ടോറസുകള്ക്കെന്തുകാര്യം? മുന്നോട്ടുപോകവേ കാര്യങ്ങള്‍ തെളിഞ്ഞുവന്നു. മൂന്ന് മലകളിലുമായി അമ്പതോളം ക്വാറികളും ക്രഷറുകളുമുണ്ട്. പാറപൊട്ടിച്ച് കൊണ്ടുപോവുന്നതാണ് നേരത്തേ കണ്ടത്.
Content Highlights: Malappuram ooty, arimbra hills
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..