കോവിഡ് കാലത്ത് ആളൊഴിഞ്ഞ കോഴിക്കോട് ബീച്ചില്‍ ഇപ്പോള്‍ പക്ഷികളുടെ ബഹളമാണ്. പക്ഷേ, വിദേശികളാണെന്നുമാത്രം. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും പശ്ചിമ കൊറിയയില്‍ നിന്നും പറന്നെത്തിയ യൂറേഷ്യന്‍ ഓയിസ്റ്റര്‍ ക്യാച്ചര്‍ (കടല്‍ വണ്ണാത്തി) ആണ് ഇപ്പോള്‍ നാടുകാണാനിറങ്ങി താരമായിരിക്കുന്നത്. ആളൊഴിഞ്ഞ ബീച്ചില്‍ ആരുടെ ശല്യവുമില്ലാതെ പറന്നുല്ലസിക്കുകയാണ് കടല്‍ വണ്ണാത്തിക്കിളികള്‍. സാധാരണഗതിയില്‍ രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമായി വിരുന്നെത്തുന്ന ഇവര്‍ ഇത്തവണ കൂട്ടത്തോടെയാണ് ബീച്ചില്‍ എത്തിയിരിക്കുന്നത്.