സഹസ്രദള പത്മം വീടിന്റെ മട്ടുപ്പാവില്‍ വിരിഞ്ഞ സന്തോഷത്തിലാണ് കപ്പലണ്ടി വില്‍പ്പനക്കാരനായ മിഥുന്‍. കഴിഞ്ഞ എട്ട് വര്‍ഷമായി വടുതലയിലുള്ള വീടിന്റെ മുകളില്‍ താമരകൃഷി ചെയ്യുകയാണ് മിഥുന്‍.

പിങ്ക് ഗ്ലൗഡ്, ലേഡി ബ്ലഡ് തുടങ്ങി പത്തോളം വെറൈറ്റികളാണ് ഇന്ന് മിഥുന്റെ മട്ടുപ്പാവിലുള്ളത്. കൂടുതല്‍ താമര വളര്‍ത്തണമെന്നാണ് ആഗ്രഹമെങ്കിലും സാമ്പത്തികമാണ് അതിന് തടസ്സമെന്ന് മിഥുന്‍ പറയുന്നു.