എം.ജി. മോട്ടോഴ്സ് ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് കോമറ്റ് ഇ.വി. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ ഇ.വി., ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനം തുടങ്ങിയ ഖ്യാതികള്‍ സ്വന്തമായുള്ള കോമറ്റ് ഈ കഴിഞ്ഞ ദിവസമാണ് എം.ജി. വിപണിയില്‍ അവതരിപ്പിച്ചത്. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്രാ ചെലവിനായി വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുള്ളൂ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ഇലക്ട്രിക് വാഹനത്തിന് 7.98 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. വലിപ്പക്കുറവ് തന്നെയാണ് എം.ജി. കോമറ്റ് ഇ.വിയുടെ സവിശേഷത. 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവും 2010 എം.എം. വീല്‍ബേസുമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ഐ.പി.67 റേറ്റിങ്ങ് നേടിയിട്ടുള്ള 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിലുള്ളത്. 42 പി.എസ്. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്.
Content Highlights: MG Comet EV, mg motors, electric vehicles india, MG Comet EV battery capacity, MG Comet EV size
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..