അമേരിക്കയുടെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ, വനിതാ, ഏഷ്യന്‍ - അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ലോകത്തിലേറ്റവും സന്തോഷിച്ചത് ഇന്ത്യക്കാരായിരിക്കാം. തമിഴ്‌നാട്ടില്‍ വേരുകളുള്ള കമല തന്റെ പ്രചാരണ പരിപാടികളില്‍ ഉടനീളം ഇന്ത്യയെ വിട്ടുകളയാതെ സംസാരിച്ചപ്പോള്‍ ഓരോ ഭാരതീയനും അഭിമാനം പൂണ്ടു.

46-ാമത് യു.എസ്. പ്രസിഡന്റായി ജോ ബൈഡനും 49-ാമത് വൈസ് പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആഘോഷിക്കാനുള്ള വക ഇനിയുമുണ്ട്. അത്രമേല്‍ ഇന്ത്യന്‍ വംശജരാല്‍ സമ്പന്നമാണ് പുതിയ ഭരണകൂടം. ബൈഡന്‍ - ഹാരിസ് ഭരണകൂടത്തിലെ ഇന്ത്യന്‍ വംശജരെ പരിചയപ്പെടാം...