
ചെര്പ്പുളശേരിക്കാരുടെ സ്നേഹമാണ് ഈ മതില്
January 14, 2019, 10:36 PM IST
ചെര്പ്പുളശേരിക്കാരുടെ സ്നേഹക്കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രമതില്‍ കാലത്തിന്റെ കണ്ണാടിയാണ്. ചെര്‍പ്പുളശേരിയുടെ കലാപാരമ്പര്യവും ചരിത്രവും തുടങ്ങി ഫുട്ബോള്‍ പ്രേമം വരെ ചിത്രങ്ങളായി ഈ മതിലില്‍ ഉണ്ട്. ശാന്തി എന്ന വാക്കിനര്‍ത്ഥം 250 ഭാഷകളില്‍ വിവരിക്കുന്നുമുണ്ട് ഈ മതിലിലൂടെ.