എതിരാളികളെ ഒരിക്കലും വിലകുറച്ചു കാണരുതെന്ന ആപ്തവാക്യം മനസ്സിൽ കണ്ടാണ് എപ്പോഴും മാരുതി സുസുക്കി, ബ്രെസയെ ഇറക്കാറ്. ഇത്തവണയും പതിവു തെറ്റിച്ചില്ല. എതിരാളികളുടെ ന്യൂനതകൾ കണ്ടറിഞ്ഞാണ് പുതിയ ബ്രെസ വരുന്നത്. തങ്ങളുടെ പ്രീമിയം വാഹനത്തിൽപോലും കൊണ്ടുവരാത്ത സൺറൂഫ് മാരുതി ആദ്യമായി ബ്രെസയിൽ കൊണ്ടുവന്നിട്ടുണ്ട്.
രൂപത്തിൽ പഴയ ബ്രെസയെ ചില കോണുകളിൽ ഓർമിപ്പിക്കും. മറ്റെല്ലാത്തിലും രൂപമാറ്റം സംഭവിച്ചതാണ് പുതിയ ബ്രെസ. കമ്പനിയുടെ പുതിയ വാക്യം പോലെ, 'സിറ്റി ബ്രെഡ്, ടെക്കി, ഹോട്ട്...' ഇതെല്ലാം ഒത്തുചേരുന്നതാണ് പുതിയ ബ്രെസ.
മാരുതിയുടെ അടുത്തുകാലത്തുവന്ന മാറ്റങ്ങളുടെയെല്ലാം പകർച്ച ഉള്ളിൽ കാണാം. നിറങ്ങളിൽ വരെ മാറ്റിച്ചിന്തിക്കുന്നുവെന്ന് വ്യക്തം. പുതിയ ബ്രെസയിലും അതു തുടരുന്നുണ്ട്. വളരെ പുതുമ നിറഞ്ഞതാണ് ഉൾഭാഗം. ആഡംബര കാറുകൾക്കൊത്ത ഫിനിഷ്.
Content Highlights: maruti suzuki brezza review price and specifications suv auto drive
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..