ഇലക്ട്രിക്കല്‍ അരങ്ങേറ്റം കുറിച്ച് മാരുതി ഇ.വി.എക്‌സ്: ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്റര്‍


. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ യാത്രയാണ് മാരുതി ഉറപ്പുനല്‍കുന്നത്. ഇതിനായി 60 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് മാരുതി ഇ.വി.എക്‌സില്‍ നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വാഹന മാമാങ്കമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യ ഇലക്ട്രിക് വാഹനം പ്രദര്‍ശിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഇ.വി.എക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ കണ്‍സെപ്റ്റ് മോഡല്‍ 2025-ഓടെ നിരത്തുകളില്‍ എത്തുമെന്നാണ് മാരുതി ഉറപ്പുനല്‍കിയിരിക്കുന്നത്. വെറും ഒരു കണ്‍സെപ്റ്റ് മോഡലിനപ്പുറം മെക്കാനിക്കള്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹനത്തിന്റെ നിലനില്‍പ്പ് റേഞ്ചിനെ അടിസ്ഥാനമാക്കിയാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഉയര്‍ന്ന റേഞ്ചാണ് മാരുതിയുടെ പ്രധാന പരിഗണന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ യാത്രയാണ് മാരുതി ഉറപ്പുനല്‍കുന്നത്. ഇതിനായി 60 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് മാരുതി ഇ.വി.എക്‌സില്‍ നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. മാരുതിയുടെ തന്നെ ഡെഡിക്കേറ്റഡ് ഇ.വി, പ്ലാറ്റ്‌ഫോമാണ് ഈ ഇലക്ട്രിക് വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

Content Highlights: maruthi suzuki about to lauch new electrical car on 2025 with milage of 550km in a single charge

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented