കഴിഞ്ഞ 18 വർഷമായി പ്ലാസ്റ്റിക് ഉൾപ്പടെയുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ച് വീട്ടുപകരണങ്ങളും അലങ്കാര വസ്തുക്കളും നിർമ്മിക്കുകയാണ് എടപ്പാൾ നടുവട്ടം സ്വദേശി കെ.കെ മനോഹരൻ. വീടുപണി നടക്കുന്നിടത്തുനിന്നും ടൗണിൽ നിന്നുമാണ് മനോഹരൻ പ്ലാസ്റ്റിക് ശേഖരിക്കുന്നത്.

വായു നശിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയിക്കഴിഞ്ഞാൽ വരും തലമുറയ്ക്ക് ജീവിക്കാൻ പറ്റാത്ത ഒരവസ്ഥയുണ്ടാകും എന്ന തോന്നലിലാണ് പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനം തുടങ്ങിയതെന്ന് മനോഹരൻ പറഞ്ഞു. ഭൂമിക്ക് നാശം വരുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അരുതെന്ന് നാലാൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം പോയി പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.