തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കപ്പെടുകയും ചെയ്ത കൗണ്‍സിലറാണ് മഞ്ജു. ജി.എസ്.

താന്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനിടയായ സാഹചര്യങ്ങളും ഉയരുന്ന പരിഹാസവും അതിനോടുള്ള പ്രതികരണങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് ഇവര്‍.

ഭാരതീയ പൈതൃകത്തിന്റെ ഭാഷയായ സംസ്‌കൃതത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചുവെന്നും തുടര്‍ന്നും സംസ്‌കൃതം പഠിക്കുമെന്നും മഞ്ജു ജി.എസ് വിശദീകരിക്കുന്നു.