ഒറ്റരാത്രിയിൽ 39 തെയ്യക്കോലങ്ങൾ കെട്ടിയാടിയ മഹാമനുഷ്യൻ | നാടുകാണി


ഒരു ദിവസം 39 തെയ്യക്കോലങ്ങൾ കെട്ടിയാടിയ ഒരു മഹാമാന്ത്രികനുണ്ട് കണ്ണൂരിലെ കരിവെള്ളൂരിൽ. തെയ്യങ്ങളുടെ ഇന്നത്തെ കമനീയതയുടെയും അലങ്കാരങ്ങളുടെയും കനകശില്പി. ജാതീയമായ ഉച്ചനീചത്വങ്ങൾ സർപ്പച്ചുറ്റായി കെട്ടിവരിഞ്ഞ കാലത്ത് അവർണ്ണനായിട്ടും അറിവിന്റെ ബലം കൊണ്ട് തലയുയർത്തി നിന്ന മഹാമനുഷ്യൻ. മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛനെ പോലെ നാടൻ കലകളുടെ ആചാര്യൻ മണക്കാടൻ രാമൻ ഗുരുക്കൾ.

ക്രൂരതയുടെ രക്തം പുരണ്ട വാൾത്തലപ്പുകൾ ഉയർത്തിപ്പിടിച്ച രാജാക്കന്മാരും ഭരണാധികാരികളും സവർണ്ണരും മഹാന്മാരായി വാഴ്ത്തപ്പെടുമ്പോൾ പിന്നാക്ക ജാതിയിൽ പിറന്നത് കൊണ്ടാണ് മണക്കാടൻ ഗുരുക്കളുടെ ജീവിതവും ചെയ്ത കാര്യങ്ങളും മുഖ്യധാരയിൽ ആഴത്തിൽ അടയാളപ്പെടുത്താൻ മടിക്കുന്നതെന്ന് അഭിപ്രായമുണ്ട്. ആര് താഴ്ത്തിക്കെട്ടിയാലും ആര് മുഖം തിരിച്ചാലും, തെയ്യച്ചിലമ്പുകൾ ദൈവത്തിന് താളമിടുന്ന കാലത്തോളം മണക്കാടൻ ഗുരുക്കൾ കനലാട്ടത്തിന്റെ മൂർത്തിമദ്ഭാവമായി ജ്വലിച്ചുകൊണ്ടേയിരിക്കും. നേരിന്റെ കൈപിടിച്ച് ജീവിച്ചവർ അങ്ങനെയൊന്നും മാഞ്ഞുപോവില്ലല്ലോ...

Content Highlights: Manakkadan Gurukkal from Karivellur, Kannur Theyyam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented