ജോലിക്കിടയില്‍ എന്തു ടെന്‍ഷനുണ്ടായാലും വയനാട്ടുകാരന്‍ നന്ദകുമാറിന് ഒരു മറുമരുന്നുണ്ട്. വീട്ടുവളപ്പിലെത്തുക, അവിടെ സ്വന്തമായി നിര്‍മ്മിച്ച കാട്ടിലൂടെ ഒന്ന് നടക്കുക. ഏത് ടെന്‍ഷനും 'അതിര്‍ത്തി' കടക്കും. തനിയെ നട്ട് പരിപാലിച്ചുണ്ടാക്കിയതാണ് ഈ കാട്. കാടിനടുത്ത് റിസോര്‍ട്ടുണ്ടാക്കുന്നവരോട് നന്ദകുമാറിന് ഒരു ഉപദേശമുണ്ട്. കാട്ടിനടുത്ത് റിസോട്ടുണ്ടാക്കാതെ സ്വന്തം വീട്ടുവളപ്പ് തന്നെ കാടാക്കുക. സ്വന്തം വീട് ഒരു റിസോര്‍ട്ടാക്കി മാറ്റുക.