ജൈവവൈവിധ്യങ്ങളുടെ പറുദീസയാണ് കണ്ണൂരിലെ മാടായിപ്പാറ. പ്രകൃതിയും പരിസ്ഥിതിയും വിരുന്നൊരുക്കുന്ന മാടായിപ്പാറ ഓണപ്പൂക്കളാല്‍ സമൃദ്ധമാണ്. ഒറ്റനോട്ടത്തില്‍ കരിമ്പാറയെന്ന് തോന്നുന്ന മാടായിപ്പാറയില്‍ ഉറവകളും പച്ചപ്പുമുണ്ട്, അതില്‍ വയലറ്റ് നിറത്തിലുള്ള ഓണപ്പൂക്കളുണ്ട്. 

പരിസരവാസികള്‍ക്ക് പുറമേ പുറത്ത് നിന്നുള്ളവരും ഓണപ്പൂക്കള്‍ തേടി ഇവിടെ എത്താറുണ്ട്. കാക്കപ്പൂക്കളുടെ ശേഖരം തേടിയെത്തുന്നവര്‍ക്ക് പക്ഷേ ഇക്കുറി നിരാശയാണ് ഫലം. പൂക്കള്‍ മാത്രമല്ല ചെടികളും നന്നേ കുറവ്. ഇടയ്ക്കിടെ ഉണ്ടാകുന്ന തീപ്പിടുത്തമാണ് കാരണമെന്നാണ് പറയപ്പെടുന്നത്. 

പൂക്കള്‍ കുറവാണെങ്കിലും മാടായിപ്പാറയുടെ ദൃശ്യഭംഗിക്ക് പക്ഷേ കുറവൊന്നും സംഭവിച്ചിട്ടില്ല. ഓണപ്പാട്ടിന്റെ ചിത്രീകരണത്തിനും മറ്റുമായി മാടായിപ്പാറയുടെ ദൃശ്യഭംഗിയെ ഉപയോഗിക്കുന്നത് നിരവധിപേരാണ്.