സിനിമ താരങ്ങളുടെയും പ്രമുഖരുടെയുമൊക്കെ വീഡിയോകള്‍ രസകരമായി എഡിറ്റ് ചെയ്തു കാണുന്നത് മലയാളികള്‍ക്ക് ഇന്ന് സുപരിചിതമാണ്. ഇത്തരത്തില്‍ വളരെ രസകരമായ എഡിറ്റ് ചെയ്ത വീഡിയോ കൊണ്ട് വേ്‌ളാഗ് ചെയ്യുന്ന ഒരു മലയാളിയുണ്ട്, ഷെല്‍വിന്‍. ഇപ്പോള്‍ ഒരു രസകരമായ വീഡിയോയുമായി എത്തിരിക്കുകയാണ്ഷെൽവിൻ. സണ്ണി ലിയോണുമായി നടത്തിയ വീഡിയോ സംഭാഷണം എന്ന രീതിയിലാണ് ഷെൽ വൈൻസ് എന്ന യൂട്യൂബ് ചാനലിൽ വീഡിയോ തയ്യാറാക്കിരിക്കുന്നത്. 

ലോക്ക് ഡൗണ്‍ സമയത്ത് സണ്ണി ലിയോണ്‍ തന്റെ ആരാധകരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ആഷിഷ് ചഞ്ച്‌ലിനി എന്ന ആളുമായി സണ്ണി ലിയോണ്‍ നടത്തിയ വീഡിയോ കോള്‍ സംഭാഷണമാണ് ഷെൽവിൻ തന്നോട് സംസാരിക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിരിക്കുന്നത്. സണ്ണി ലിയോണിനെ കൂടാതെ വിരാട് കോലിയും റൊണാള്‍ഡോയും ആയുള്ള കോളുകളും രസകരമായ രീതിയില്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ ക്ലബ് എഫ്എമ്മിലെ ആര്‍.ജെയാണ് ഷെല്‍വിന്‍ ജെയിംസ്.