'നോവല്‍ കൊറോണ വൈറസ് പകരാതെ തടയാം...' കഴിഞ്ഞ രണ്ട് മാസക്കാലമായി മലയാളികള്‍ക്ക് സുപരിചിതമാണ് ഫോണില്‍ കേള്‍ക്കുന്ന ഈ നിര്‍ദേശം. പാലാക്കാരി ടിന്റുമോള്‍ ജോസഫിന്റേതാണ് ശുദ്ധ മലയാളത്തില്‍ നാം കേള്‍ക്കുന്ന ആ ശബ്ദം.
2011 ല്‍ ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പിജി പഠനത്തിനായി എത്തിയ ടിന്റുമോള്‍ അവിടെ നിന്നാണ് വോയ്‌സ് ഓവര്‍ രംഗത്തേക്ക് കടന്നുവരുന്നത്. സര്‍വകലാശാലയിലെ പ്രഫസറാണ് ടിന്റുവിനെ ഈ മേഖലയിലേക്ക് പരിചയപ്പെടുത്തിയത്. സര്‍ക്കാരിന് വേണ്ടി ഇതിനു മുന്‍പും നിരവധി പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം ശ്രദ്ധിക്കപ്പെച്ചത് ഇതാദ്യമാണെന്ന് ടിന്റു പറയുന്നു. ശബ്ദമേഖലയ്‌ക്കൊപ്പം നൃത്തം, നാടകം, ഗവേഷണം എന്നിവയ്ക്കും ടിന്റു സമയം കണ്ടെത്തുന്നു
കോട്ടയം ജില്ലയാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി കര്‍ണാടകത്തിലെ സുള്ള്യയിലാണ് ടിന്റുവും അച്ഛനും അമ്മയും സഹോദരനും താമസിക്കുന്നത്. കാര്‍ഷികാവശ്യത്തിനാണ് ടിന്റുവിന്റെ കുടുംബം കര്‍ണാടകത്തിലേക്ക് കുടിയേറിയത്.