ഇനിയൊരു അവസരമുണ്ടായാല്‍ ചൈനയിലെ വുഹാനില്‍ പോകണമെന്ന് പ്രശസ്ത പര്യവേഷകനും സഫാരി ചാനല്‍ ഉടമയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. മാതൃഭൂമി മോണിങ് ഷോയില്‍ ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനയില്‍ പോയിട്ടുണ്ടെങ്കിലും വുഹാനില്‍ പോയിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം യാത്രാവിശേഷങ്ങളും പങ്കുവെച്ചു.

മാസത്തിലൊരിക്കലാണ് യാത്രകള്‍ പ്ലാന്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ പക്ഷേ അതല്‍പം നീണ്ടിരിക്കുന്നു. അടുത്ത യാത്ര ഇനി എന്ന് എന്നതില്‍ ഒരു നിശ്ചയവുമില്ല. ലോകത്തെ ഈ കൊറോണ കാലം എങ്ങനെ മാറ്റിമറിക്കുമെന്ന ആശങ്കയിലാണ് ഞാനും. അന്താരാഷ്ട്ര യാത്രകളില്‍ യാത്രക്കാരന്റെ ബാഗും മറ്റും പരിശോധിക്കുന്ന പോലെ ഇനി ആരോഗ്യകാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു- സന്തോഷ് പറഞ്ഞു. 

ചൈനയിലെ പ്രശ്‌സതമായ വെറ്റ് മാര്‍ക്കറ്റ് വിശേഷങ്ങളും സന്തോഷ് ജോര്‍ജ് പങ്കുവെച്ചു. പാറ്റ, പഴുതാര, പാമ്പ് എന്നിവ എല്ലാം ഉണ്ടെങ്കിലും വ്യത്യസ്ത ഇനം കടല്‍ ജീവികളും വെറ്റ് മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്. കോഴിയുടെ നാം കളയുന്ന തല, നഖം തുടങ്ങിയ ഭാഗങ്ങള്‍ക്ക് അവിടെ നല്ല മാര്‍ക്കറ്റാണെന്നും സന്തോഷ് പറയുന്നു